ഇന്ത്യ പണി തുടങ്ങി, എണ്ണ ഇനി രാജ്യത്തിന്റെ അകത്ത് ഒഴുകും | India | Oil Mining | ONGC
എണ്ണ ഉല്‍പാദനം ഇല്ലാത്ത ഒരു രാജ്യത്തെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയില്ല. കാരണം മറ്റൊന്നുമല്ല എണ്ണക്ക് വേണ്ടി രാജ്യങ്ങള്‍ തമ്മില്‍ വലിയ സംഘര്‍ഷം തന്നെ ആണ് നടക്കുന്നത്. വില അത്ര അധികം കുതിച്ച് ഉയരുക ആണ് എണ്ണപ്രകൃതി വാതക ആവശ്യത്തിന് വേണ്ടി ഇന്ത്യ വിദേശരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. റഷ്യ, സൗദി അറേബ്യ, ഇറാഖ്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ വരുന്നത്. ഇന്ത്യയുടെ സമ്പത്ത് വലിയൊരളവില്‍ വിദേശത്തേക്ക് പോകുന്നത് എണ്ണയുടെ ഇറക്കുമതിക്ക് വേണ്ടിയാണ്. എന്നാല്‍ ഇതെല്ലാം വൈകാതെ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.ഇന്ത്യയില്‍ എണ്ണ ഖനനം തുടങ്ങിയിരിക്കുന്നു എന്നാണ് വാര്‍ത്ത. ആന്ധ്രപ്രദേശിലെ കാകിനാഡ തീരത്തോട് ചേര്‍ന്നാണ് ഖനനം. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഇക്കാര്യം സ്ഥിരീകരിച്ചു. മേഖലയില്‍ ആദ്യമായി ക്രൂഡ് ഓയില്‍ ഖനനം ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്പൂര്‍ണ തോതില്‍ എണ്ണ ഉല്‍പ്പാദനം നടക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളും മന്ത്രി സൂചിപ്പിച്ചു. കാകിനാഡ തീരത്തിന് നിന്ന് 30 കിലോമീറ്റര്‍ ദൂരെ കടലിലാണ് ഖനനം നടക്കുന്നത്. മൊത്തം 26 എണ്ണ കിണറുകള്‍ മേഖലയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ നാലെണ്ണത്തില്‍ മാത്രമാണ് ഖനനം ആരംഭിച്ചിരിക്കുന്നത്. കൃഷ്ണ ഗോദാവരി നദീ തടത്തോട് ചേര്‍ന്ന മേഖലയിലാണ് എണ്ണ കണ്ടെത്തിയിരുന്നത്. മേഖലയില്‍ എണ്ണ സാന്നിധ്യം അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കിലും ഖനനത്തിന് വേണ്ടി പ്രവര്‍ത്തനം തുടങ്ങിയത് 201617 കാലത്താണ്. അതിവേഗം പ്രവര്‍ത്തനങ്ങള്‍ പരോഗമിക്കവെയാണ് കൊവിഡ് വ്യാപനമുണ്ടായത്. ഇതോടെ ഖനന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. കൊവിഡിന് ശേഷം വീണ്ടും പ്രവര്‍ത്തനം സജീവമാക്കിയതോടെയാണ് ഇന്നലെ ഖനനത്തിന് സാധിച്ചത് എന്ന് മന്ത്രി സൂചിപ്പിച്ചു. എണ്ണയും വാതകവും മേഖലയില്‍ നിന്ന് ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.അടുത്ത മെയ് ജൂണ്‍ മാസങ്ങളില്‍ പ്രതിദിനം 45000 ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉല്‍പ്പാദനത്തില്‍ ഏഴ് ശതമാനമാകും ഇത്. പൊതമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയാണ് ഖനനത്തിന് ചുക്കാന്‍ പിടിക്കുന്നത്. എണ്ണ ഖനനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചു.നിലവില്‍ ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. റഷ്യയില്‍ നിന്നാണ് കൂടുതല്‍ എണ്ണ വാങ്ങുന്നത്. ഇറാഖും സൗദി അറേബ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റഷ്യ വില ഉയര്‍ത്താന്‍ തുടങ്ങിയതോടെ ഇന്ത്യ മറ്റു രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
#india #russia #oil
[ad_2]
source